ഒരു വ്യക്തിയിലോ മക്കളിലോ എല്ലാ പ്രതീക്ഷയും വയ്ക്കരുത്. ഒരു സൃഹൃത്ത് മാത്രമായാൽ ആ വ്യക്തിയിൽനിന്നുണ്ടാവുന്ന തിരിച്ചടികളുടെ ആഘാതം ചിലപ്പോൾ താങ്ങാവുന്നതിലും വലുതായിരിക്കും. കൂട്ടുബിസിനസ്സുകളിൽ പരാജയം ഏറ്റുവാങ്ങി മനസ്സ് തകർന്നവർ നിരവധിയാണ്. എന്നാൽ ഈ ആശയം ഭാര്യാഭർതൃബന്ധത്തിൽ പരീക്ഷിക്കരുതേ എന്ന അടിക്കുറിപ്പും ഞാൻ ഇതിനോടൊപ്പം ചേർത്തുവയ്ക്കുന്നു.
അതുകൊണ്ട് വ്യത്യസ്തമായ രീതിയിൽ തേൻ ലഭ്യമാക്കിയാൽ കൂടുതൽ ഫലദായകവും ബിസിനസ് വളർച്ചയും ഉണ്ടാവുമെന്ന് നിബി മനസ്സിലാക്കി. വ്യത്യസ്തവും നവീനവുമായ ഉത്‌പന്നങ്ങൾ നിർമിക്കാനും വിതരണം ചെയ്യുവാനും ആരംഭിച്ചു. അങ്ങനെ ഇഞ്ചി, വെളുത്തുള്ളി, നാരങ്ങ തുടങ്ങിയ ചേരുവകൾ ശാസ്ത്രീയമായ രീതിയിൽ തേനിൽ ചേർത്ത് ഓർഗാനോ എന്ന പേരിൽ ഉത്‌പന്നങ്ങൾ വിപണിയിൽ ഇറക്കി. അതോടൊപ്പം മാങ്ങാ നീര് ഉപയോഗിച്ച് മാങ്ങാതിര എന്ന ഉത്‌പന്നവും ചക്ക വിഭവങ്ങളുടെ വിപണനവും ഉണ്ട്. കാർഷിക ഉത്‌പന്നങ്ങളെ എല്ലാവരിലും എത്തിക്കാനും കാർഷിക സംസ്കാരത്തിൽനിന്ന് മനുഷ്യനെ അകറ്റാതിരിക്കുവാനും നവീനമായ ചിന്തകളുമായി ഈ യുവാവ് ബിസിനസ് സാമ്രാജ്യം വിപുലപ്പെടുത്തുവാനുള്ള പരിശ്രമത്തിലാണ്.
നിങ്ങളുടെ കൈവശമുള്ള എല്ലാ മുട്ടകളും ഒരു കുട്ടയിൽ മാത്രമായി വിരിയാൻ വയ്ക്കരുത് എന്നത് മാനേജ്‌മെന്റ് രംഗത്തെ ഏറ്റവും ശക്തവും പ്രചാരം കിട്ടിയതുമായ ഒരു ആശയമാണ്. പ്രധാനമായും ഓഹരിവിപണിയിലെ നിക്ഷേപരംഗവുമായി ബന്ധപ്പെടുത്തിയാണ് ഇത് ഉപയോഗിക്കുന്നത്. സ്റ്റോക്ക്, ബോണ്ടുകൾ, ഷെയർ, യൂണിറ്റുകൾ, ഇക്വിറ്റി, മ്യൂച്വൽഫണ്ട്‌സ്, റിയൽ എസ്റ്റേറ്റ്, കറൻസി എന്നിങ്ങനെ നിക്ഷേപരംഗത്തെ സാധ്യതകൾ വിഭവവികേന്ദ്രീകൃതവും വ്യത്യസ്തവുമാവുന്നത് ലാഭകരമാണ്. ഒന്നിലെ നഷ്ടം മറ്റൊന്നിലൂടെ നേരിടാനാവും.
സാമ്പത്തികശാസ്ത്രത്തിൽ ബാലൻസ്ഡ് ഗ്രോത്ത് അഥവാ സമീകൃതവും സന്തുലിതവുമായ വളർച്ച എന്ന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് റഗ്‌നാർ നർക്‌സ് എന്ന സാമ്പത്തികശാസ്ത്രജ്ഞനാണ്. കൃഷിയും വ്യവസായവും വിദേശവ്യാപാരവും വിപണനവും ഒന്നിച്ച് വളരേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ് ഈ സിദ്ധാന്തം പ്രതിപാദിക്കുന്നത്. അതുകൊണ്ട് നിക്ഷേപം ഒരു മേഖലയിൽ മാത്രമായി ഒതുക്കരുതെന്ന് അദ്ദേഹം സമർത്ഥിക്കുന്നു.
കാർഷികകേരളം വ്യാവസായികരംഗവും വിവരസാങ്കേതികരംഗവും സേവനരംഗവും കടന്ന് വികസനത്തിന്റെ പാതയിൽ ഇന്ന് വിതരണ വിപ്ലവ രംഗത്താണ്. കൃഷി വ്യാവസായികവളർച്ചയ്ക്ക് ആവശ്യമായ അസംസ്കൃതവസ്തുക്കളെ നൽകുന്നു. എല്ലാവർക്കും ആവശ്യമായ ഭക്ഷണം ഉത്‌പാദിപ്പിക്കുന്നു. ഈ എല്ലാ മേഖലകളും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. അതുകൊണ്ട് ദേശീയവരുമാനവും ആളോഹരിവരുമാനവും വർദ്ധിപ്പിക്കാനാവുന്നു. അതിനാൽ ഇവയെല്ലാം ഒന്നിച്ച് വളരേണ്ടവയാണ്. കൃഷീവലൻ എന്ന പദത്തിന്റെ അർത്ഥം കൃഷികൊണ്ട് വലയുന്നവൻ എന്ന രീതിയിൽ ആക്കരുത്.
ഏകദേശം 16-ാം നൂറ്റാണ്ടിന്റെ അവസാനകാലഘട്ടം മുതൽ ഈ ചൊല്ല് ബിസിനസ് രംഗത്ത് പ്രചാരത്തിലുണ്ട്. ബിസിനസ് വളർച്ച നേടിയിട്ടുള്ള എല്ലാവരെയും അപഗ്രഥിച്ച് പഠിച്ചാൽ മനസ്സിലാവുന്ന വലിയ നിക്ഷേപസത്യവുമാണിത്. ബിസിനസ് സംരംഭങ്ങൾ ഒരു വ്യക്തിയിലോ ഒരേ രീതിയിലുള്ള പ്രവർത്തനത്തിലോ ഒരു വിഭവത്തെ മാത്രം ആശ്രയിച്ചോ ഒരു സംരംഭത്തിൽ മാത്രം ഒതുക്കിയോ ആവരുത്. മറിച്ച് വിഭിന്നവും വികേന്ദ്രീകൃതവുമായ രീതിയിൽ ബിസിനസ് വളരണം. ബിസിനസ് രംഗത്തിലെ എല്ലാ പ്രതിസന്ധികളും ഒന്നിച്ച് ഏറ്റെടുക്കരുത്. പണ്ട് അമ്മമാർ മക്കളെ മുട്ട വാങ്ങുവാൻ വിട്ടാൽ രണ്ടു ബാസ്കറ്റുകളിലായിട്ട് വാങ്ങിപ്പിക്കുമായിരുന്നു. കൈയിലുള്ള പണം മുഴുവനും എടുത്ത് വീടു പണിയുന്നവരും ഈ ആശയം വിവേകപൂർവം ഉൾക്കൊള്ളാനാകാത്തവരാണ്.
മറ്റ് പല മേഖലകളിലും ഈ ആശയത്തിന്റെ സ്വാധീനമുണ്ട്. ചിലർ യാത്ര ചെയ്യുമ്പോൾ പണം പേഴ്‌സിൽ മാത്രമായി വയ്ക്കാറില്ല. ഒന്നു നഷ്ടപ്പെട്ടാൽ മറ്റൊരു പോംവഴിയുണ്ടാവണം. അഡ്മിഷൻ തേടുന്നവർ ഒരു കോളേജിൽ മാത്രമല്ലല്ലോ അപേക്ഷ നൽകുന്നത്. ജോലി തേടുന്നവരും ഇന്റർവ്യൂ അഭിമുഖീകരിക്കുന്നവരും വിവിധ മേഖലകളെയും രീതികളെയും ആശ്രയിക്കുന്നു. സ്പോർട്‌സ് രംഗത്ത് പ്രതിഭകൾ തുടക്കത്തിൽ വിവിധ ഇനങ്ങൾ പരീക്ഷിക്കുന്നു. ഒരു പക്ഷേ ഏതെങ്കിലും മേഖലയിൽ സ്ഥിരവളർച്ച നേടിക്കഴിഞ്ഞാൽ അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും.
യുവജനോൽസവങ്ങളിൽ കലാതിലകവും കലാപ്രതിഭയും നേടുന്നവർ വിവിധ ഇനങ്ങളിലാണ് പോയിന്റുകൾ സ്വന്തമാക്കുന്നത്. സിനിമാമേഖലയിൽ അഭിനയരംഗത്ത് മാത്രമായി ഒതുങ്ങാതെ സംവിധാനം, നിർമാണം, കഥാരചന തുടങ്ങിയ തലങ്ങളിൽ ഏർപ്പെടുന്ന ധാരാളം ഉദാഹരണങ്ങൾ നമുക്ക് അറിയാം. എല്ലാവർക്കും വിഭിന്നവും അനന്യവുമായ കഴിവുകളുണ്ട്. അത് വിവേകപൂർവം ഉപയോഗിക്കുന്നതാണ് വളർച്ചയ്ക്ക് നിദാനമാവുന്നത്.
വ്യക്തിബന്ധങ്ങളിലും ഇത് പ്രായോഗികമാണ്. ഒരു വ്യക്തിയിലോ മക്കളിലോ എല്ലാ പ്രതീക്ഷയും വയ്ക്കരുത്. ഒരു സൃഹൃത്ത് മാത്രമായാൽ ആ വ്യക്തിയിൽനിന്നുണ്ടാവുന്ന തിരിച്ചടികളുടെ ആഘാതം ചിലപ്പോൾ താങ്ങാവുന്നതിലും വലുതായിരിക്കും. കൂട്ടുബിസിനസ്സുകളിൽ പരാജയം ഏറ്റുവാങ്ങി മനസ്സ് തകർന്നവർ നിരവധിയാണ്. എന്നാൽ ഈ ആശയം ഭാര്യാഭർതൃബന്ധത്തിൽ പരീക്ഷിക്കരുതേ എന്ന അടിക്കുറിപ്പും ഞാൻ ഇതിനോടൊപ്പം ചേർത്തുവയ്ക്കുന്നു. കാരണം കുടുംബം തകർന്നാൽ സമൂഹം നശിക്കും. മാത്രവുമല്ല അടുത്ത തലമുറയുടെ മാനസിക ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കും.
Disclaimer: This info has been published and collected from various public & secondary resources.
0 Comments