വിദ്യാഭ്യാസത്തെ കേവലം ഒരു ഉപഭോക്തൃ വസ്തുവായി മാത്രം കണക്കാക്കരുത്. അത് ഒരു രാഷ്ട്രത്തിന്റെ സാമൂഹിക മൂലധനമാണ്. വിദ്യയെ ഒരു വ്യക്തിയിലുള്ള നിക്ഷേപമായി പരിഗണിക്കുമ്പോൾ അതിന്റെ തൊഴിൽപരമായ മൂല്യം വിലമതിക്കാനാവാത്തതാണ്.
നിങ്ങൾ നിങ്ങളെത്തന്നെ സ്വയം പരിചയപ്പെടുത്തുക എന്നത് ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിൽ സ്ഥിരമായി നേരിടുന്ന ആദ്യചോദ്യമാണ്. തന്റെ മുന്നിലിരിക്കുന്ന ഉദ്യോഗാർത്ഥിയുടെ കൃത്യമായ വിവരവും യോഗ്യതയും ഇന്റർവ്യൂ ബോർഡിലെ അംഗങ്ങൾക്ക് നൽകിയ ബയോഡേറ്റയിൽനിന്ന് കുറച്ചൊക്കെ അറിയാം. പിന്നെന്തിന് ഈ ചോദ്യം എന്നതിന്റെ പ്രസക്തി മറ്റൊരു മാനദണ്ഡത്തിലാണ് മനസ്സിലാക്കേണ്ടത്. ഉദ്യോഗാർത്ഥിയിൽനിന്ന് നേരിട്ട് ഇവയൊക്കെ കേൾക്കുമ്പോൾ ആ വ്യക്തിയുടെ ആശയവിനിമയത്തിനുള്ള കഴിവും ഭാഷാപ്രാവീണ്യവും വ്യക്തിത്വവും ഒരു പരിധിവരെ മനസ്സിലാക്കാൻ സഹായകരമാവുന്നു.
ഒരു അദ്ധ്യയനവർഷം കൂടി പരിസമാപ്തിയിലേക്ക് നീങ്ങുന്നു. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ അദ്ധ്യയനത്തിനുശേഷം ഇനിയെന്ത് എന്ന് രക്ഷാകർത്താക്കളും വിദ്യാർഥികളും ചിന്തിച്ചുതുടങ്ങി. ചിലർക്ക് മുമ്പേതന്നെ വ്യക്തമായ ധാരണയുണ്ട്. വേറെ ചിലർ റിസൽട്ട് വരട്ടെ, എന്നിട്ട് ഭാവികാര്യങ്ങൾ തീരുമാനിക്കാം എന്നോർത്ത് കാത്തിരിക്കുന്നു. ഉന്നതവിദ്യാഭ്യാസരംഗത്ത് പല സെമസ്റ്ററുകളുടേയും പരീക്ഷയും മൂല്യനിർണയവും നടക്കാൻ പോവുന്നതേയുള്ളു.
വികസന സാമ്പത്തികശാസ്ത്ര മേഖലയിൽ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യത്തെ സൈദ്ധാന്തികമായി അവതരിപ്പിച്ച സാമ്പത്തിക ശാസ്ത്രജ്ഞനാണ് ജോൺ കെന്നത്ത് ഗാൾബ്രെയ്ത്ത്. വിദ്യാഭ്യാസവും സാമ്പത്തിക പുരോഗതിയും തമ്മിലുള്ള അനിഷേധ്യമായ ബന്ധത്തെ അദ്ദേഹം വസ്തുനിഷ്ഠാപരമായി സ്ഥാപിക്കുന്നു. വിദ്യാഭ്യാസത്തെ കേവലം ഒരു ഉപഭോക്തൃ വസ്തുവായി മാത്രം കണക്കാക്കരുത്. അത് ഒരു രാഷ്ട്രത്തിന്റെ സാമൂഹിക മൂലധനമാണ്. വിദ്യയെ ഒരു വ്യക്തിയിലുള്ള നിക്ഷേപമായി പരിഗണിക്കുമ്പോൾ അതിന്റെ തൊഴിൽപരമായ മൂല്യം വിലമതിക്കാനാവാത്തതാണ്.
വിദ്യാഭ്യാസം തൊഴിൽ നേടാനും സാമ്പത്തിക അഭിവൃദ്ധിക്കും മെച്ചപ്പെട്ട ജീവിതനിലവാരത്തിനും ഒരുവനെ സഹായിക്കുന്നു. എന്നാൽ ഡിഗ്രിയും അറിവും മാത്രമല്ല ഒരു വ്യക്തിയെ ജോലിക്ക് അർഹനാക്കുന്നത്. പാഠപുസ്തക പഠനത്തിൽനിന്നുപരിയായി വ്യക്തിപരമായ നൈപുണ്യം വർദ്ധിപ്പിക്കാനുതകുന്ന പരിശീലനങ്ങളും തൊഴിൽ നേടുന്നതിന് ആവശ്യമാണ്. അവധിക്കാലം അത് സ്വന്തമാക്കാൻ പരിശ്രമിക്കേണ്ട സമയമാണ്.
വിനോദത്തിനും യാത്രകൾക്കും സൗഹൃദങ്ങൾക്കും മറ്റു പല ഒത്തുചേരലുകൾക്കും അതിന്റേതായ പ്രാധാന്യം അവധിക്കാലത്ത് നൽകുന്നതോടൊപ്പം ഇന്ന് ഒരു തൊഴിൽ നേടാൻ ഉദ്യാഗാർത്ഥികൾ കടന്നുപോവുന്ന വിവിധ കടമ്പകൾ മനസ്സിലാക്കി അതനുസരിച്ച് പരിശീലിക്കാനും ഈ അവധിക്കാലം ഉപയോഗിക്കണം. കാമ്പസ് പ്ലേസ്‌മെന്റുകൾക്ക് വിദ്യാർഥികളെ സജ്ജരാക്കുന്ന നിരവധി പരിശീലനങ്ങൾ വിദ്യാഭ്യാസകാലത്തുതന്നെ ലഭിക്കാനുതകുന്ന സംവിധാനങ്ങൾ ഇന്ന് കലാലയങ്ങളിലുണ്ട്.
തൊഴിൽ യോഗ്യത അഥവാ എംപ്ലോയബിലിറ്റി സ്വായത്തമാക്കുക എന്നത് ഏറെ പ്രധാനപ്പെട്ടതാണ്. നല്ല രീതിയിൽ ബയോഡേറ്റ അഥവാ സി.വി. തയ്യാറാക്കാൻ പരിശീലിപ്പിക്കുന്നതു മുതൽ ഇന്റർവ്യൂ മാർഗങ്ങളും രീതികളും പരിശീലിപ്പിക്കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. അവയിൽ ചേരുന്നത് ആത്മവിശ്വാസവും യോഗ്യതയും വർദ്ധിപ്പിക്കുന്നതോടൊപ്പം അവസരങ്ങളെക്കുറിച്ചുള്ള അറിവും ലഭിക്കുന്നു. പരമ്പരാഗത രീതികളിൽനിന്ന് വ്യത്യസ്ഥമായി ഇന്ന് അവലംബിക്കുന്ന ചില രീതികൾ മനസ്സിലാക്കുന്നത് തൊഴിൽ യോഗ്യതാ നിർണയത്തിന് ഉപകാരപ്രദമാകും
സൈക്കോമെട്രിക് രീതി
ഉദ്യോഗാർത്ഥിയുടെ കഴിവ് അളക്കാൻ പറ്റിയ മനഃശാസ്ത്രപരമായ രീതിയാണ് സൈക്കോമെട്രിക് ടെസ്റ്റ്. ഇതനുസരിച്ച് വിദഗ്ദ്ധർ മുൻകൂട്ടി തയ്യാറാക്കിയ വിവിധ ചോദ്യാവലികൾ ഉദ്യോഗാർത്ഥിയെകൊണ്ട് പൂരിപ്പിക്കുന്നു. പഠിതാവിന്റെ മാനസിക പക്വതയും തൊഴിൽ വീക്ഷണവും വിലയിരുത്തുവൻ ഈ രീതി സഹായകരമാണ്.
സ്വോട്ട് അനാലിസിസ് (SWOT Analysis)
ഒരു സംവിധാനത്തിന്റെയോ സ്ഥാപനത്തിന്റെയോ ഗുണമേൻമയും നിജസ്ഥിതിയും ക്ലിപ്തപ്പെടുത്താനുപയോഗിക്കുന്ന രീതിയാണ് സ്വോട്ട് അനാലിസിസ്. എന്നാൽ ചില തൊഴിൽമേഖലകളിലേക്ക് വ്യക്തികളെ തിരഞ്ഞെടുക്കുന്നവരും ഇത് ഉപയോഗിക്കുന്നു. ഇതനുസരിച്ച് വ്യക്തിയുടെ കഴിവുകളും ന്യുനതകളും സാധ്യതകളും പ്രശ്നങ്ങളും കണ്ടെത്താൻ സാധിക്കുന്നു.
ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്
ഓരോരുത്തർക്കും വ്യത്യസ്തമായ തൊഴിൽ താത്‌പര്യങ്ങളാണുള്ളത്. അത് നിർണയിക്കാനുതകുന്ന രീതിയാണ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്. അവനവന് ഉചിതമായ തൊഴിൽ മേഖല മനസ്സിലാക്കിയാൽ അതനുസരിച്ച് പഠിക്കേണ്ട വിഷയവും കോഴ്‌സും തിരഞ്ഞെടുക്കാൻ എളുപ്പമായിരിക്കും. മാത്രവമല്ല തൊഴിൽസ്ഥാപനങ്ങൾ നൽകുന്ന വിവിധ പരിശീലനങ്ങളുടെ തിരഞ്ഞെടുപ്പും സാധ്യമാവുന്നു.
ജി.ഡി. അഥവാ ഗ്രൂപ്പ് ഡിസ്‌കഷൻ
ഉദ്യോഗാർത്ഥികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് കാലികപ്രസക്തമായ വ്യത്യസ്ഥ വിഷയങ്ങൾ ചർച്ചയ്ക്കായി നൽകുന്നു. അറിവ് അളക്കുക എന്നതിനേക്കാളുമപ്പുറം ടീമായി പ്രവർത്തിക്കാനും ആശയവിനിമയത്തിനുമുള്ള കഴിവ് ഇതിലൂടെ അളക്കാനാവുന്നു. മറ്റുള്ളവരെ അടിച്ചിരുത്തുന്ന സംസാര രീതിയും മറ്റുള്ളവരുടെ ആശയങ്ങളെ ഉൾക്കൊള്ളുവാനുമുള്ള കഴിവും ഉദ്യോഗാർത്ഥിക്കുണ്ടോ എന്നും വിലയിരുത്താനാവുമെന്നതും ഇതിന്റെ പ്രയോജനമാണ്.
വ്യക്തിപരമായ ഇന്റർവ്യൂ
ഇത് പൊതുവായി അവലംബിക്കുന്ന രീതിയാണ്. ജോലിയുമായി ബന്ധപ്പെട്ടതും പൊതുവിജ്ഞാനം അളക്കുന്നതുമായ ചോദ്യങ്ങളിലൂടെയും ഉദ്യോഗാർത്ഥിയെ വിലയിരുത്തുന്നു. ചില നിരീക്ഷണത്തിലൂടെ ഉദ്യോഗാർത്ഥിയുടെ ശാരിരിക ചേഷ്ടകളും മാനസിക പക്വതയും മനസ്സിലാക്കാനാവുന്നു.
തൊഴിൽ അന്വേഷകരെയും തൊഴിൽ ദാതാക്കളെയും ഒരു കുടക്കീഴിൽ അണിനിരത്തുന്ന എംപ്ലോയ്‌മെന്റ് ബ്യൂറോകളും രണ്ടുകൂട്ടരെയും ഒന്നിപ്പിച്ചുള്ള സമാഗമങ്ങളും ധാരാളമായി ഉണ്ടാവണം. കൃത്യമായ പരിശീലനത്തിലൂടെ ഗ്രൂമിങ് സംഭവിച്ച് സ്വയം മെച്ചപ്പെടുമ്പോൾ ആത്മവിശ്വാസം വർദ്ധിക്കുന്നു. ഓർക്കുക, റോമാ നഗരം ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. ഏതൊരു നീണ്ട യാത്രയും ആദ്യം ഒരു കാൽച്ചുവടിൽനിന്നാണ് തുടങ്ങുന്നത്.

Disclaimer: This info has been published and collected from various public & secondary resources.
0 Comments